Skip to main content

218 കുടുംബങ്ങളുടെ ആഗ്രഹം പൂര്‍ത്തികരിച്ച്  പന്തളം നഗരസഭ: ആന്റോ ആന്റണി എം.പി

ദീര്‍ഘകാലമായി കയറിക്കിടക്കാന്‍ ഒരു വീടെന്ന സ്വപ്നവുമായി കഴിഞ്ഞിരുന്ന 218 കുടുംബങ്ങളുടെ ആഗ്രഹമാണ് പന്തളം നഗരസഭ പൂര്‍ത്തീകരിച്ചതെന്ന് ആന്റോ ആന്റണി എം. പി.  പന്തളം നഗരസഭാ ലൈഫ്, പി.എം.എ.വൈ.(ജി) ഭവന പദ്ധതിയില്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബസംഗമത്തില്‍ സെന്റ് തോമസ് പാരിഷ് ഹാളില്‍നടന്ന അദാലത്തിന്റേയും താക്കോല്‍ദാനത്തിന്റേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രളയ സമയത്ത് ഒട്ടേറെ കഷ്ടത അനുഭവിച്ച ജനങ്ങളാണു പന്തളത്തുകാരെന്നും ഇതില്‍ ഭവനരഹിതരായിരുന്ന 395 കുടുംബങ്ങള്‍ക്കാണു ഭവനം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നതെന്നും എം.പി പറഞ്ഞു. പന്തളം നഗരസഭയുടെ നേതൃത്വത്തില്‍  ലൈഫ് ഗുണഭോക്താവായ  ടി. ശോഭനയ്ക്ക് താക്കോല്‍നല്‍കി താക്കോല്‍ദാനത്തിന്റെ ഉദ്ഘാടനം എം.പി നിര്‍വഹിച്ചു.

 

date