Post Category
ഭവനരഹിതരെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം: ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ
സംസ്ഥാനത്തെ ഭവനരഹിതരായ എല്ലാ പാവപ്പെട്ട കുടുംബങ്ങളെയും സംരക്ഷിക്കുക എന്നതാണ് ഈ സര്‍ക്കാരിന്റെ ലക്ഷ്യം എന്ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ പറഞ്ഞു. പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ ഭവന പദ്ധതിയായ ലൈഫ് മിഷന് ഗുണഭോക്താക്കളുടെ ജില്ലാതല സംഗമത്തില്‍ ലൈഫ് മിഷന്റെ ഒന്നും രണ്ടും ഘട്ടത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ച ഗ്രാമപഞ്ചായത്തുകള്‍ക്ക് ഉപഹാരം സമ്മാനിച്ച് സംസാരിക്കുകയാരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാര്‍ അധികാരത്തില്‍ വന്ന മൂന്നു വര്‍ഷ കാലയളവിനുള്ളില്‍ വിപ്ലവകരമായ വികസനമാണു നടപ്പാക്കിയിട്ടുള്ളത്. ഇതു നിറവേറ്റാന്‍ ഇച്ഛാ ശക്തിയുള്ള സര്‍ക്കാരാണ് അധികാരത്തിലുള്ളത്. തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രധിനിധികളുടെയും കൂട്ടായ പരിശ്രമമാണ് ഈ പദ്ധതിയുടെ വിജയത്തിനു വഴിയൊരുക്കിയതെന്നും എം.എല്‍.എ പറഞ്ഞു.
date
- Log in to post comments