Skip to main content

പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായ സദസ്

ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ ജില്ലാതല സംഗമത്തില്‍ ഗുണഭോക്താക്കളുടെയും വിവിധ തദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരയും പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന കുടുംബ സംഗമത്തില്‍ ജില്ലയിലെ ഓരോ പഞ്ചായത്തിലേയും വാര്‍ഡുകളില്‍നിന്ന് തിരഞ്ഞെടുത്ത ഒരു ഗുണഭോക്താവിനെയും പഞ്ചായത്ത്തല ജന പ്രതിനിധികളെയും ഉദ്യോഗസ്ഥരെയുമാണു പരിപാടിയില്‍ ക്ഷണിച്ചിരുന്നത്. ത്രിതല പഞ്ചായത്ത് പ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും പങ്കാളിത്തത്തോടെ നിറഞ്ഞ സദസായിരുന്നു ലൈഫ് കുടുംബ സംമത്തിന്  എത്തിയത്.

 

date