സീ ഡിറ്റ് പ്രോജക്ട് സ്റ്റാഫ് നിയമനം.
ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ മോട്ടോർ വാഹന വകുപ്പിനുവേണ്ടി സി-ഡിറ്റ് നടപ്പിലാ
ക്കുന്ന ഫെസിലിറ്റി മാനേജ്മെന്റ് സര്‍വീസ് പ്രോജക്ടിലെ താത്കാലിക ഒഴിവുകളിലേയ്ക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനുവേണ്ടി മേഖലാടിസ്ഥാനത്തിൽ നടത്തുന്ന ടെസ്റ്റ് ഇന്റർവയിലേയ്ക്ക് യോഗ്യതയുള്ള അപേക്ഷകരെ ക്ഷണിയ്ക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ സീ-ഡിറ്റിന്‍റെ ഔദ്യോഗിക വെബ്സൈറ്റില്‍ (www.careers.cdit.org) രജിസ്റ്റർ ചെയ്യേണ്ടതാണ്. അവസാന തിയതി ജനുവരി 25. സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ക്ക് ബി.ഇ/ ബി.ടെക് (സി.എസ്./ഐ.ടി.)/എം.സി.എ എന്നിവയാണ് യോഗ്യത. അധിക യോഗ്യതയുള്ളവരെയും പരിഗണിക്കും. ബന്ധപ്പെട്ട മേഖലയില്‍ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം വേണം. 20,000 രൂപയാണ് ശമ്പളം. അസിറ്റന്റ് സിസ്റ്റം അഡ്മിനിസ്ട്രേറ്റര്‍ തസ്തികയിലേക്ക് മൂന്നുവര്‍ഷത്തെ ഡിപ്ളാമ (കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ഇലക്ട്രോണിക്സ്)/ ബി.സി.എ/ ബി.എസ്.സി(സി.എസ്.). ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉണ്ടാകണം. 15,500 രൂപയാണ് ശമ്പളം. ഉദ്യോഗാർത്ഥികൾ അസ്സൽ യോഗ്യതാസർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ്, പ്രവർത്തിപരിചയം തെളിയിക്കുന്നതിനുള്ള രേഖ എന്നിവസഹിതം 28 ന് രാവിലെ 9.30ന് താഴെ പറയുന്ന പരീക്ഷാകേന്ദ്രങ്ങളിൽ എത്തിച്ചേരേണ്ടതാണ്. നിശ്ചിത യോഗ്യതയുള്ളവരെ മാത്രമേ എഴുത്തുപരീക്ഷയ്ക്ക് പരിഗണിയ്ക്കുകയുള്ളു. തിരുവനന്തപുരം, ആലപ്പുഴ. കൊല്ലം, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്ക് തിരുവല്ലത്തെ സി.ഡിറ്റ് മെയിന്‍ ഓഫീസ് ആണ് പരീക്ഷാകേന്ദ്രം. ബന്ധപ്പെടേണ്ട നമ്പര്‍: 8138914651. എഴുത്ത് പരീക്ഷയിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളുടെ ഇന്റർവ്യൂ ജനുവരി 29ന് തിരുവല്ലത്തെ സി.ഡിറ്റ് മെയിന്‍ ഓഫീസില്‍ വച്ച് നടക്കും.
- Log in to post comments