Skip to main content

സങ്കടക്കടല്‍ മനസില്‍ സന്തോഷത്തിരയായി സരോജിനിയമ്മയ്ക്ക്

കൊച്ചുമകളുടെയും പേരക്കുട്ടിയുടെയും കൂടെ പട്ടയമേളയില്‍ എത്തുമ്പോള്‍ സരോജിനിയമ്മയുടെ മനസില്‍ തന്റെ ചെറിയ കൂരയുടെയും ബുദ്ധിമാന്ദ്യം സംഭവിച്ച രണ്ടു മക്കളുടെയും മുഖമായിരുന്നു. 58 വര്‍ഷം മുമ്പാണു സരോജിനിയമ്മയെ റാന്നി പെരുനാട്ടിലെ കുടമുരുട്ടി ഊട്ടു പാറക്കല്‍ വീട്ടിലേക്കു വിവാഹം ചെയ്തു കൊണ്ടുവന്നത്. ഒന്നൊഴിയാതെ ദുരിതങ്ങള്‍ വന്നപ്പോഴും ആത്മധൈര്യത്തോടെ നിന്ന സരോജിനിയമ്മയെ തളര്‍ത്തിയത് ജീവിതകാലം മുഴുവന്‍ ചിലവഴിച്ച തന്റെ കൂരയിരിക്കുന്ന സ്ഥലം സ്വന്തമല്ല എന്നതായിരുന്നു. ദുരിതം ക്യാന്‍സറിന്റെ രൂപത്തില്‍ വന്നപ്പോഴും സരോജിനിയമ്മ നിസഹായ ആയിരുന്നു. പട്ടയം ലഭിക്കാതിരുന്നതിനാല്‍ ഒരുവിധ ആനുകൂല്യങ്ങളും ലഭിച്ചിരുന്നില്ല. റവന്യു വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ ജില്ലാ പട്ടയമേളയിലൂടെ സരോജിനിയമ്മയ്ക്കു പുതുജീവനാണു ലഭിച്ചത്. പട്ടയം സ്വീകരിക്കുമ്പോള്‍ സരോജിനിയമ്മയുടെ കണ്ണുകള്‍ പറഞ്ഞതും അതു തന്നെയായിരുന്നു.

 

 

 

 

date