ഭരണഘടനാ സന്ദേശകലാജാഥക്ക് സ്വീകരണം നല്കി
ആലപ്പുഴ: സംസ്ഥാന സാക്ഷരതാ മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഭരണഘടന സന്ദേശ കലാജാഥക്ക് സ്വീകരണം നല്കി. ജില്ലയിലെ ആദ്യ സ്വീകരണ സ്ഥലമായ മാവേലിക്കര എംഎസ്എസ് സ്കൂളില്‍ സ്വീകരണ സമ്മേളനം ആര്. രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും കെട്ടുറപ്പ് നല്കുന്ന മഹത്തായ ഇന്ത്യന്‍ ഭരണഘടനയുടെ പ്രാധാന്യത്തെക്കുറിച്ചു സമൂഹത്തില്‍
അവബോധം സൃഷ്ടിക്കുവാന്‍ ഇത്തരത്തിലുള്ള കലാ ജാഥകളിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനാമൂല്യങ്ങളെക്കുറിച്ചു ഏറെ ചര്‍ച്ച ചെയ്യേണ്ട സാഹചര്യത്തില്‍ വിദ്യാര്‍ഥികളില്‍ ഉള്‍പ്പെടെ ഭരണഘടനാ സാക്ഷരത ഉറപ്പുവരുത്തുകയെന്നതാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും എം.എല്‍.എ പറഞ്ഞു.
മാവേലിക്കര നഗരസഭാധ്യക്ഷ ലീല അഭിലാഷ് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന സാക്ഷരത പ്രവര്ത്തകന് എസ്. അഭിലാഷ് മുഖ്യപ്രഭാഷണം നടത്തി. സാക്ഷരത മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ എസ്. പി ഹരിഹരന് ഉണ്ണിത്താന്, സ്കൂള്‍ എച്ച് .എം സാലി മേരി വര്‍ഗീസ്, ജനപ്രനിധികള്‍, സാക്ഷരതാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജാഥാ ക്യാപ്റ്റന്‍ പ്രേമപ്രസാദിന്റെ നേതൃത്വത്തില്‍ 20 കലാകാരന്മാരാണ് സംഘത്തിലുള്ളത്.
- Log in to post comments