മിശ്ര വിവാഹ ദമ്പതിമാര്‍ക്ക് സെയ്ഫ് ഹോമുകള്‍ ആരംഭിക്കും
ആലപ്പുഴ: സാമൂഹ്യപ്രശ്നങ്ങള്‍ നേരിടുന്ന മിശ്ര വിവാഹ ദമ്പതിമാര്‍ക്ക് സുരക്ഷിതമായി താമസിക്കുന്നതിന് എല്ലാ ജില്ലകളിലും സെയ്ഫ് ഹോമുകള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ സാമൂഹ്യനീതി വകുപ്പ് സ്വീകരിക്കുന്നു. ഒരു ഹോമില്‍ പരമാവധി 10 ദമ്പതികള്‍ക്ക് ഒരേ സമയം താമസ സൗകര്യം ഒരുക്കാന്‍ കഴിയുന്ന സന്നദ്ധ സംഘടനകളില്‍ നിന്ന് വിശദമായ പ്രൊപ്പോസല്‍ ക്ഷണിച്ചു. താമസ കാലയളവില്‍ ദമ്പതിമാര്‍ക്ക് ഭക്ഷണം ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഹോമില്‍ ലഭിക്കും. താല്‍പര്യമുള്ള സന്നദ്ധ സംഘടനകള്‍ അതത് ജില്ല കളിലെ സാമൂഹ്യനീതി ഓഫീസുകളില്‍ ഫെബ്രുവരി അഞ്ചിനകം വിശദമായ പ്രൊപ്പാസലുകള്‍ നല്‍കണം. മുന്‍പ് താല്‍പര്യപത്രം സമര്‍പ്പിച്ചിട്ടുള്ള സംഘടനകള്‍ വീണ്ടും പ്രോപ്പോസല്‍ നല്‍കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട ജില്ല സാമൂഹ്യനീതി ഓഫീസുകളിലോ, സാമൂഹ്യനീതി ഡയറക്ടറേറ്റ്, അഞ്ചാം നില, വികാസ് ഭവന്‍ തിരുവന്തരം എന്ന വിലാസത്തിലോ ബന്ധപ്പെടാം. ഫോണ്‍ 0471- 2306040.
- Log in to post comments