Skip to main content

ഓട്ടോറിക്ഷ വിതരണം ചെയ്തു

ആലപ്പുഴ: അരൂര്‍ ഗ്രാമപ്പഞ്ചായത്ത് ജനറല്‍ വിഭാഗത്തിലെ വനിതകള്‍ക്ക് ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി. രത്നമ്മ ഓട്ടോറിക്ഷകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്തിന്റെ പദ്ധതി ഫണ്ടില്‍ നിന്ന് 11ലക്ഷം ചെലവഴിച്ചാണ് ഓട്ടോറിക്ഷകള്‍ വിതരണം ചെയ്തത്. രണ്ട് ഘട്ടങ്ങളിലായി 12ഓട്ടോകളാണ് വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തിലെ അഞ്ച് ഓട്ടോകള്‍ വിതരണം ചെയ്തു.
ക്ഷേമകാര്യ കമ്മറ്റി ചെയര്‍മാന്‍ അലക്സ്, പഞ്ചായത്ത് സെക്രട്ടറി സുഷമ, വി ഇ ഒമാരായ അലിയാര്‍ പി.എം, സജിത എസ്, വാര്‍ഡ് അംഗങ്ങളായ ഇഷാദ്, പത്മകുമാര്‍, ഉണ്ണികൃഷ്ണന്‍, ചന്ദ്രിക, ജോളി, എന്നിവര്‍ പ്രസംഗിച്ചു.

date