Skip to main content

ദേശീയ സമ്മതിദായക ദിനാഘോഷം നടത്തി

 

ആലപ്പുഴ: ദേശീയ സമ്മതിദായക ദിനത്തിന്റെ ഭാഗമായി നടത്തിയ ജില്ലാതല ആഘോഷ പരിപാടികള്‍ ജില്ല കളക്ടര്‍ എം. അഞ്ജന ഉദ്ഘാടനം ചെയ്തു. ജനാധിപത്യ പ്രക്രിയയില്‍ വിപുലമായ ജനപങ്കാളിത്തം ഉറപ്പാക്കാനും തെരഞ്ഞെടുപ്പുകളില്‍ പങ്കാളികളാകുന്നതിന് യുവാക്കളില്‍ അവബോധം വളര്‍ത്താനും ലക്ഷ്യമിട്ടാണ് പരിപാടി നടത്തിയത്. സമ്മതിദായകരുടെ പ്രതിജ്ഞ ജില്ല കളക്ടര്‍ ചൊല്ലിക്കൊടുത്തു. ദേശീയ ഷൂട്ടിംഗ് താരം അഞ്ജന ബെന്നി മുഖ്യാതിഥിയായി. എ.ഡി.എം. വി. ഹരികുമാര്‍, ഡെപ്യൂട്ടി കളക്ടര്‍ ജെ. മോബി, അമ്പലപ്പുഴ തഹസില്‍ദാര്‍ പ്രേംജി, ജൂനിയര്‍ സൂപ്രണ്ട് എസ്. അന്‍വര്‍, എന്നിവര്‍ സംസാരിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്‌കൂള്‍ തലത്തില്‍ നടത്തിയ കത്തെഴുത്ത് മത്സരം, ചിത്രരചന മത്സരം എന്നിവയില്‍ വിജയികളായവര്‍ക്കുള്ള സമ്മാന ദാനം ജില്ല കളക്ടര്‍ നിര്‍വ്വഹിച്ചു.

date