Post Category
ഒ.ഇ.സി പോസ്റ്റ്മെട്രിക് സ്കോളര്‍ഷിപ്പ്
ആലപ്പുഴ: സംസ്ഥാനത്ത് പോസ്റ്റ്മെട്രിക് തലത്തില്‍ പഠിക്കുന്ന ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളുടെ സ്കോളര്‍ഷിപ്പിനു ലഭ്യമായ അപേക്ഷകള്‍ സമയ ബന്ധിതമായി അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭ്യമാക്കി അനുമതി ഉത്തരവ് വാങ്ങേണ്ടതാണ്. ഉടന്‍ തന്നെ ക്ലെയിം സ്റ്റേറ്റ്മെന്‍റ് നല്‍കി അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് കുടിശ്ശിക ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ ആനുകൂല്ല്യങ്ങള്‍ ലഭ്യമാക്കുന്നതിന് എല്ലാ സ്ഥാപന മേധാവികളും നടപടി സ്വീകരിക്കേണ്ടതുമാണെന്ന് പിന്നാക്ക വിഭാഗ വികസന വകുപ്പ് എറണാകുളം മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
date
- Log in to post comments