പശു ഡയറി യൂണിറ്റ് പദ്ധതി: അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: ക്ഷീരവികസന വകുപ്പ് 2019-20 കാലയളവില്‍ എസ്സ്.സി.എ റ്റു എസ്സ്.സി.പിയില്‍പ്പെടുത്തി ജില്ലയിലെ പട്ടികജാതിയില്‍പ്പെട്ട ക്ഷീരകര്‍ഷകര്‍ക്കായി പദ്ധതി നടപ്പാക്കുന്നു. ഈ പദ്ധതി പ്രകാരമുള്ള ധനസഹായത്തിന് താല്പര്യമുള്ള പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട ക്ഷീരകര്‍ഷകര്‍ ജില്ലയിലെ അതത് ബ്ലോക്കുകളില്‍ പ്രവര്‍ത്തിച്ചുവരുന്ന ക്ഷീരവികസന യൂണിറ്റ് ഓഫീസുകളില്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം ജനുവരി 31 നകം നല്‍കണം. പദ്ധതിയുടെ പേര് : പശു ഡയറി യൂണിറ്റ് പദ്ധതി (ഗോധനം പദ്ധതി)-40 എണ്ണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ബ്ലോക്കുകളിലെ ക്ഷീരവികസന യൂണിറ്റ് ഓഫീസുകളില്‍ താഴെപ്പറയും പ്രകാരമുള്ള ടെലിഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം. അമ്പലപ്പുഴ 0477-2266733, ആര്യാട് 0477-2290625, ഭരണിക്കാവ് 0479-2380086, ചമ്പക്കുളം 0477-2705971, ചെങ്ങന്നൂര്‍ 0479-2455160, ചേര്‍ത്തല 0478-2814400, ഹരിപ്പാട് 0479-2412303,മാവേലിക്കര 0479-2301003 മുതുകുളം 0479-2446690 പട്ടണക്കാട് 0478-2569644 തൈക്കാട്ടുശ്ശേരി 0478-2522238 വെളിയനാട് 0477-2707827.
- Log in to post comments