Skip to main content

ആവേശമായി തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷിക്കാരുടെ കലോത്സവം

ആലപ്പുഴ: പരിമിതിയുടെ ലോകത്തെ ചെറുത്ത് തോൽപ്പിച്ച് അവർ നിറഞ്ഞാടിയപ്പോൾ കണ്ടുനിന്നവർക്കും പങ്കെടുത്തവർക്കും ഒരുപോലെ ആവേശമായി " മഴവില്ല് 2019 " ഭിന്നശേഷിക്കാരുടെ കലോത്സവം. തിരുവൻവണ്ടൂർ ഗ്രാപഞ്ചായത്തിൻറെ ആഭിമുഖ്യത്തിൽ നടന്ന കലോത്സവം സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐഡിയ സ്റ്റാർ സിംഗർ ഫെയിം കായംകുളം ബാബു മുഖ്യാതിഥിയായി. തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് വനിതാ -ശിശുവികസന വകുപ്പ് 2019-2020 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിപാടി നടത്തിയത്. പഞ്ചായത്തിലെ ഭിന്നശേഷിക്കാരായവരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക, മാനസിക ഉല്ലാസം പ്രദാനം ചെയ്യുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ഭിന്നശേഷി വിഭാഗങ്ങളുടെ കലാ -കായിക മത്സരങ്ങൾ, കുടുംബശ്രീ, അംഗൻവാടി, ആശാപ്രവർത്തകർ എന്നിവരുടെ കലാപരിപാടികളും അരങ്ങേറി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പ്രൊഫ. ഏലിക്കുട്ടി കുരിയാക്കോസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ ഗീത സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത്‌ അംഗം ജോജി ചെറിയാൻ, മനു തെക്കേടത്ത്, ബ്ലോക്ക്‌ - ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾ, ജനപ്രധിനിതികൾ തുടങ്ങിയവർ പങ്കെടുത്തു.

date