അടൂര്‍ താലൂക്ക്തല പരാതി പരിഹാര അദാലത്ത്; പരാതികള്‍ സമര്‍പ്പിക്കാം
ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അടൂര്‍ താലൂക്ക്തല പരാതി പരിഹാര അദാലത്ത് ഫെബ്രുവരി 15 ന് അടൂര്‍ റവന്യൂ ടവര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. രാവിലെ 9.30 ന് അദാലത്ത് ആരംഭിക്കും. മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ഓഫീസില്‍ നിന്നും സര്‍ക്കാരില്‍ നിന്നും തുടര്‍ നടപടികള്‍ക്കായി ജില്ലാ കളക്ടര്‍ക്കും മറ്റ് ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍ക്കും കൈമാറിയിട്ടുളള പരാതികളും, പുതിയ പരാതികളും അദാലത്തില്‍ പരിഗണിക്കും. പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെ അടൂര്‍ താലൂക്ക് ഓഫീസിലും താലൂക്കിന്റെ പരിധിയിലുളള വില്ലേജ് ഓഫീസുകളിലും അപേക്ഷ സ്വീകരിക്കും. കൂടാതെ pgrcellpta1@gmail.com എന്ന ഈ-മെയിലിലേക്കും 8086816976 എന്ന വാട്‌സ് ആപ്പ് നമ്പരിലേക്കും പരാതികള്‍ നല്‍കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയായ ജനുവരി 31 വരെ ലഭിക്കുന്ന അപേക്ഷകളിന്മേല്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാതല ഓഫീസര്‍മാര്‍ തീരുമാനമെടുക്കുകയും നടപടി വിവരം അദാലത്തില്‍ അറിയിക്കുകയും ചെയ്യും.
അദാലത്ത് ദിവസം പൊതുജനങ്ങള്‍ക്ക് പുതിയ അപേക്ഷകള്‍ നല്‍കാമെന്നും ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.
- Log in to post comments