Skip to main content

ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് പാരിതോഷികം

കേരളാ മോട്ടോര്‍  തൊഴിലാളി  ക്ഷേമ പദ്ധതിയില്‍ അംഗത്വം  എടുത്തിട്ടുളള  തൊഴിലാളികളുടെ  മക്കള്‍ക്ക്  2019-20 അധ്യയന വര്‍ഷത്തില്‍  കലാ കായിക  അക്കാദമിക്  രംഗങ്ങളില്‍  കേന്ദ്ര സംസ്ഥാന തലങ്ങളില്‍  ഉന്നത വിജയം  കരസ്ഥമാക്കിയ  വിദ്യാര്‍ഥികള്‍ക്കു  പാരിതോഷികം നല്‍കുന്നതിലേക്കായുളള  അപേക്ഷകള്‍  ഇന്നലെ (27) മുതല്‍ ക്ഷണിച്ചു.  വെളളപേപ്പറില്‍  എഴുതിയ അപേക്ഷ, സര്‍ട്ടിഫിക്കറ്റുകളുടെ  സാക്ഷ്യപ്പെടുത്തിയ  പകര്‍പ്പുകളും, ക്ഷേമനിധി  അംഗത്വ കാര്‍ഡിന്റെ പകര്‍പ്പ്, റേഷന്‍ കാര്‍ഡ് പകര്‍പ്പ് എന്നിവ  ഫെബ്രുവരി 29 നകം  ജില്ലാ ഓഫീസില്‍ എത്തിക്കണം.  കൂടുതല്‍ വിവരങ്ങള്‍ക്ക്  ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ നം. 0468 2320158.

date