മാലിന്യ നിര്‍മാജനം
റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ഏഴംകുളം ഗ്രാമപഞ്ചായത്തില്‍ മാലിന്യ നിര്‍മാജന പ്രവര്‍ത്തനങ്ങള്‍ നടത്തി. ജനപ്രതിനിധികള്‍, പഞ്ചായത്ത് ജീവനക്കാര്‍, ഘടക സ്ഥാപന ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, തൊഴിലുറപ്പ് ജീവനക്കാര്‍, ഗ്രാമസേവകര്‍, ആരോഗ്യ വിഭാഗം ജീവനക്കാര്‍, ഹരിതകര്‍മ്മ സേന പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, അംഗനവാടി ജീവനക്കാര്‍, വിവിധ രാഷ്ട്രീയ പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍, സന്നദ്ധ സംഘടകള്‍, പൊതുജനം എന്നിവരുടെ നേതൃത്വത്തിലാണ് റോഡിന്റെ ഇരുവശവും മാലിന്യ നിര്‍മാജന പ്രവര്‍ത്തനം നടത്തിയത്. ഏഴംകുളം ജംഗ്ഷനില്‍ വാര്‍ഡ് മെമ്പര്‍ കെ സന്തോഷ് കുമാര്‍, മാങ്കൂട്ടം ജംഗ്ഷനില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി. മോഹനന്‍ നായര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ജു ബിജു, ഏനാത്ത് ജംഗ്ഷനില്‍ വൈസ് പ്രസിഡന്റ് രാധാമണി ഹരികുമാര്‍ , ഏനാത്ത് സി.ഐ ജയകുമാര്‍, പഞ്ചായത്ത് സെക്രട്ടറി എസ് ബിന്ദു ലേഖ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
- Log in to post comments