Post Category
തകഴി സാഹിത്യ പുരസ്‌കാര വിതരണവും സമ്മേളനവും ഫെബ്രുവരി രണ്ടിന്
ആലപ്പുഴ: തകഴി സാഹിത്യ പുരസ്‌കാര വിതരണവും സമ്മേളനവും ഫെബ്രുവരി രണ്ടിന് വൈകിട്ട് നാലിന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. തകഴി ശങ്കരമംഗലത്ത് നടക്കുന്ന പരിപാടിയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷത വഹിക്കും. എഴുത്തുകാരന്‍
ശ്രീകുമാരന്‍തമ്പി മന്ത്രി ജി. സുധാകരനില്‍ നിന്നും തകഴി സാഹിത്യ പുരസ്‌കാരം ഏറ്റുവാങ്ങും. കവി റഫീഖ് അഹമ്മദ് മുഖ്യപ്രഭാഷണം നിര്‍വ്വഹിക്കും. സമിതിയംഗം അലിയാര്‍ എം. മാക്കിയില്‍ രചിച്ച 'പാടവരമ്പത്ത്' എന്ന കഥാസമാഹാരം മന്ത്രി ജി. സുധാകരന് നല്‍കി പ്രകാശനം ചെയ്യും. യു. പ്രതിഭ എംഎല്‍എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍, തകഴി സ്മാരക സമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
date
- Log in to post comments