Post Category
കൊറോണ പ്രതിരോധം: വില്ലേജ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്കി
ആലപ്പുഴ: അമ്പലപ്പുഴ താലൂക്കിന് കീഴിലുള്ള വില്ലേജ് ഓഫീസര്‍മാര്‍, താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ എന്നിവര്‍ക്കായി കൊറോണ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഡോ.രാധാകൃഷ്ണന്, ഡോ. നമിതാ ചാണ്ടി, ഡോ. ഷോമ ചെറിയത്ത് തോമസ്, ഡോ. കൃപ സോമന്, ഡോ.ടി.ബി. അനുപമ, ഡോ. കാര്‍ത്തിക എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. ആര്‍ഡിഒ എസ് സന്തോഷ്കുമാര്‍, തഹസില്‍ദാര്‍മാരായ മനോജ്കുമാര്‍, പ്രേംജി, കാര്‍ത്തിക എന്നിവര്‍ സന്നിഹിതരായി. ജില്ല ഭരണകൂടം, ആരോഗ്യ വകുപ്പ്, താലൂക്ക് ഓഫീസ് എന്നിവരുടെ സംയുക്ത സഹകരണത്തോടെയാണ് പരിശീലനം നടത്തിയത്.
date
- Log in to post comments