സ്‌കില്‍ രജിസ്റ്ററി ആപ്പ്; ട്രെയിനിങ് സംഘടിപ്പിക്കുന്നു
ആലപ്പുഴ: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റ ഭാഗമായ എംപ്ലോയബിലിറ്റി സെന്റ്ര്‍ വിജയകരമായി നാലുവര്‍ഷം പൂര്‍ത്തിയാക്കി അഞ്ചാം വര്‍ഷത്തിലേക്ക് ചുവടുവെക്കുന്നു. എംപ്ലോയബിലിറ്റി സെന്റ്ര്‍ വാര്‍ഷികത്തിന്റ ഭാഗമായി ആലപ്പുഴ ജില്ലാ എംപ്ലോയ്-മെന്റ് എക്‌സ്‌ചേഞ്ചില്‍ വെച്ച് സ്‌കില്‍ രജിസ്റ്ററി ആപ്പ് ട്രെയിനിങ് സംഘടിപ്പിക്കുന്നു .ദൈനംദിന ഗാര്‍ഹിക വ്യാവസായിക ആവശ്യങ്ങള്‍ക്ക് വിദഗ്ധരായവരുടെ സേവനങ്ങള്‍ ലഭ്യമാക്കുന്ന മൊബൈല്‍ അപ്ലിക്കേഷന്‍ സംവിധാനമാണ് സ്‌കില്‍ രജിസ്റ്ററി ആപ്പ്. എ സി ,ഫ്രിഡ്ജ് ,വാഷിങ് മെഷീന്‍ ,ടി വി ,കമ്പ്യൂട്ടര്‍ എന്നിവയുടെ റിപ്പയറിങ് -സര്‍വീസ് ,കാര്‍പെന്റര്‍ ,പ്ലംബര്‍ ,ഇലക്ട്രീഷ്യന്‍ ,പെയിന്റര്‍ ,ഡ്രൈവര്‍ ,ഗാര്‍ഹിക തൊഴില്‍, ക്‌ളീനിംഗ് സ്റ്റാഫ് എന്നിങ്ങനെ നിരവധി തൊഴില്‍ വൈദഗ്ത്യം ഉള്ളവരുടെ സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഞൊടിയിടയില്‍ ഇടനിലക്കാര്‍ ഇല്ലാതെ ലഭ്യമാക്കുന്നതാണ് സ്‌കില്‍ രജിസ്റ്ററി ആപ്പിന്റെ ലക്ഷ്യം.
മുകളില്‍ പറഞ്ഞിരിക്കുന്ന മേഖലകളില്‍ പ്രഗല്‍ഭരാണ് നിങ്ങള്‍ എങ്കില്‍ ഇടനിലക്കാര്‍ ഇല്ലാതെ തന്നെ നിങ്ങളുടെ സേവനങ്ങള്‍ പൊതു ജനങ്ങളിലേക്ക് ഒരു വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാം .ഇത് സംബന്ധിക്കുന്ന ട്രെയിനിങ് ഫെബ്രുവരി 10 തിങ്കളാഴ്ച ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സംഘടിപ്പിക്കുന്നു .താല്പര്യമുള്ളവര്‍ 10 മണിക്ക് തന്നെ എക്‌സ്‌ചേഞ്ചില്‍ എത്തണം.ഫോണ്‍:0477 -2230624, 9656421872.
- Log in to post comments