Skip to main content

ബജറ്റില്‍ കേരള സ്റ്റേറ്റ് കയര്‍ കോര്‍പ്പറേഷന് മൂന്നു ഫാക്ടറികള്‍  അനുവദിച്ചു

 

 

ആലപ്പുഴ:കയര്‍ വ്യവസായ രംഗത്തിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായതും, കയര്‍ ഉല്‍പ്പന്നങ്ങളുടെ പുത്തന്‍ ഉപയോഗ സാധ്യതകള്‍ ശക്തിപ്പെടുത്തുന്നതിനും ഉപയുക്തമായ കൊകോ ലോഗ് ഫാക്ടറി, റബ്ബറൈസ്ഡ് കയര്‍ മാട്രസ്സ് ഫാക്ടറി, യന്ത്രവത്കൃത കയര്‍ ഭൂവസ്ത്ര നിര്‍മ്മാണ ഫാക്ടറി എന്നിവയാണ് 2020-21 ലെ കേരള ബജറ്റില്‍ ധനകാര്യ-കയര്‍ വകുപ്പ് മന്ത്രി. ഡോ. ടി. എം. തോമസ് ഐസക്ക് പ്രഖ്യാപിച്ചത്.  ക്ഷേമപെന്‍ഷന്‍ 100 രൂപ വര്‍ധിപ്പിക്കുകയും, വ്യവസായത്തിന്റെ വളര്‍ച്ചക്ക് നല്ല രീതിയില്‍ തുക വകയിരുത്തിയിരിക്കുന്നു.

കയര്‍ കോര്‍പ്പറേഷനും, നെടുമുടി ഗ്രാമപഞ്ചായത്തും സംയുക്തമായി ചേര്‍ന്ന് കുട്ടനാട്ടിലെ പാട ശേഖരങ്ങളെ വിവിധ നദികളുമായി ബന്ധിപ്പിക്കുന്ന കനാലുകളുടെ പുന:രുജ്ജീവന പദ്ധതി നടപ്പിലാക്കി വരുകയാണ്. 

date