Post Category
കിസാൻ ക്രെഡിറ്റ് കാർഡ് ക്യാമ്പയിൻ
ആലപ്പുഴ: പി.എം. കിസാൻ പദ്ധതിയിൽ അംഗമായിട്ടുള്ള കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ലഭ്യമാക്കുന്നതിനുള്ള ക്യാമ്പയിൻ ജില്ലയിൽ ഫെബ്രുവരി 11 മുതൽ 14 വരെ കൃഷി ഭവൻ തലത്തിൽ സംഘടിപ്പിക്കും. തുടർന്ന് കിസാൻ ക്രെഡിറ്റ് കാർഡ് കർഷകർക്ക് ലഭിക്കുന്നതിന് ബാങ്കുകളെ നേരിട്ട് സമീപിക്കാം.കൃഷിഭവന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിനുകൾ ഫെബ്രുവരി 14നു അവസാനിക്കുമെന്ന് ജില്ല കളക്ടടർ അറിയിച്ചു.
date
- Log in to post comments