Post Category
കുട്ടനാട് താലൂക്കിൽ ജില്ല കളക്ടറുടെ പരാതിപരിഹാര അദാലത്ത് 15ന്
ആലപ്പുഴ: കുട്ടനാട് താലൂക്കിലെ ജില്ല കളകട്‌റുടെ പൊതുജന പരാതി പരിഹാര അദാലത്ത് 'സഫലം' ഫെബ്രുവരി 15ന് രാവിലെ ഒമ്പതു മുതൽ ഉച്ചയ്ക്ക് ഒന്നുവരെ കുട്ടനാട് സിവിൽ സ്റ്റേഷൻ വളപ്പിൽ നടക്കും. എൽ.ആർ.എം കേസുകൾ, സർവ്വെ, പ്രളയം സംബന്ധമായ അപേക്ഷകൾ, ഭൂമിയുടെ തരമാറ്റം/പരിവർത്തനം, റേഷൻ കാർഡ് എന്നിവയൊഴികെയുള്ള എല്ലാ പരാതികളും അപേക്ഷകളും സ്വീകരിക്കുന്നതും താലൂക്ക് തല വകുപ്പ് മേധാവികളുടെ സാന്നിധ്യത്തിൽ ജില്ല കളക്ടർ നേരിട്ട് പരാതികൾ സ്വീകരിക്കുന്നതും ഉടൻ തീർപ്പാക്കുന്നതുമാണ്.
date
- Log in to post comments