കുളനട ഗ്രാമപഞ്ചായത്തിലെ കമ്യൂണിറ്റി കിച്ചണ്‍ സന്ദര്‍ശിച്ച് വീണാ ജോര്‍ജ്
കുളനട ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി കിച്ചന് സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി വീണാ ജോര്‍ജ് എം.എല്‍.എ. കമ്യൂണിറ്റി കിച്ചണ്‍ വേണ്ട നിര്‍ദേശങ്ങളും പിന്തുണയും നല്‍കിയാണ് എം.എല്‍.എ മടങ്ങിയത്. കുളനട കൈപ്പുഴ എല്‍.പി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ കമ്യുണിറ്റി കിച്ചണില്‍ 150 പേര്‍ക്കുള്ള ഉച്ചഭക്ഷണം തയാറാക്കുന്നുണ്ട്. ഇതില്‍ 75 പേര്‍ക്ക് സൗജന്യമായാണു ഭക്ഷണം എത്തിക്കുന്നത്. അഞ്ച് കുടുംബശ്രീ അംഗങ്ങളാണ് കിച്ചണിലെ പാചകം ഉള്‍പ്പെടെയുള്ള മേല്‍നോട്ടം വഹിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകന് കുളനട, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി.ആര് മോഹന്‍ദാസ്, സതി എം.നായര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോണ്സണ് ഉള്ളന്നൂര്‍, ഗ്രാമ പഞ്ചായത്ത് അംഗം പോള്‍ രാജന്, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ വിനുലാല്‍, സന്തോഷ്, എന്‍ ജീവരാജ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ശ്രീജ സുരേഷ്എന്നിവര്‍ പങ്കെടുത്തു.
- Log in to post comments