ബ്ലോക്ക് പഞ്ചായത്തുകള്‍ മുന്നില്‍
ജില്ലയില്‍ വീടുകളുടെ പൂര്‍ത്തീകരണത്തില്‍ ബ്ലോക്ക് പഞ്ചായത്തുകളാണ് മുന്നില്‍. ആകെയുളള 640 വീടുകളില്‍ 124 (19.37%) പൂര്‍ത്തീകരിച്ചു. കോന്നി ബ്ലോക്കാണ് പൂര്‍ത്തീകരണത്തില്‍ മുന്നില്‍ (42.85%). നഗരസഭകളിലാണ് ഏറ്റവും കുറവ്. നാല് നഗരസഭകളിലായി 173 വീടുകളില്‍ ഒരെണ്ണം മാത്രമാണ് പൂര്‍ത്തീകരിച്ചത്. ഗ്രാമപഞ്ചായത്തുകളില്‍ 172-ല്‍ 14, പട്ടികജാതി വികസന വകുപ്പ്-403 ല്‍ ഒമ്പത്, പട്ടിക വര്‍ഗ വികസന വകുപ്പില്‍-114-ല്‍ രണ്ട്, പിന്നാക്ക ക്ഷേമവകുപ്പ്-13 ല്‍ പൂജ്യം, ന്യൂനപക്ഷ വകുപ്പ്-രണ്ടില്‍ പൂജ്യം എന്നിങ്ങനെയാണ് ജില്ലയിലെ ലൈഫ് മിഷന്‍ വീടുകളുടെ പൂര്‍ത്തീകരണ പുരോഗതി.
ലൈഫ് മിഷന്‍ വീടുകളുടെ പൂര്‍ത്തീകരണത്തിനായി മേഖലാവിഭജനം ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. ഇനിയും പദ്ധതി ഭേദഗതി സമര്‍പ്പിക്കാത്തവര്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലയിലെ നാല് നഗരസഭകളും പദ്ധതിയില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് കളക്ടര്‍ പറഞ്ഞു. എത്രയും വേഗം ഗുണഭോക്താക്കളെ നേരില്‍കണ്ട് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന് കളക്ടര്‍ പറഞ്ഞു. ലൈഫ്മിഷന്‍ കണ്‍വീനറായ ദാരിദ്ര്യലഘൂകരണവിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജി. കൃഷ്ണ കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ റാണി, ജില്ലാതല ഉദ്യോഗസ്ഥര്‍, ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍, വിവിധ നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. (പിഎന്‍പി 392/18)
- Log in to post comments