Skip to main content

തെരുവ് നാടകം അവതരിപ്പിക്കാന്‍ അവസരം

    ലോക വനിതാദിനത്തോടനുബന്ധിച്ച് മാനവീയം വീഥിയില്‍ തെരുവ് നാടകം അവതരിപ്പിക്കാന്‍ അവസരം. താത്പര്യമുള്ളവര്‍ നാടകത്തിന്‍റെ സ്ക്രിപ്റ്റ് സഹിതമാണ് അപേക്ഷിക്കേണ്ടത്. സാമൂഹ്യസുരക്ഷാ മിഷന്‍ മാര്‍ച്ച് എട്ട് മുതല്‍ സംഘടിപ്പിക്കുന്ന രണ്ടാഴ്ച നീണ്ടുനി ല്‍ക്കുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് നാടകാവതരണം. സ്ത്രീകളുടെ സാമൂഹ്യസുരക്ഷയും നിയമപരിരക്ഷയും എന്ന വിഷയത്തിലുള്ള സ്ക്രിപ്റ്റുകളാണ് പരിഗണിക്കുക. വിശദ വിവരം ംംം.ീരെശമഹലെരൗൃശ്യോശശൈീി.ഴീ്.ശി എന്ന വെബ്സൈറ്റിലും 7593800220 എന്ന നമ്പരിലും ലഭിക്കും. അപേക്ഷ എക്സിക്യൂട്ടീവ് ഡയറക്ടര്‍, കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍, രണ്ടാം നില, ഡേകെയര്‍ ഫോര്‍ ഏജ്ഡ്, പൂജപ്പുര, തിരുവനന്തപുരം എന്ന വിലാസത്തില്‍ 21ന് മുമ്പ് ലഭിക്കണം.                       (പിഎന്‍പി 385/18)
 

date