കുടുംബശ്രീ സഹയാത്ര സംഗമം ഇന്ന് (17)
ജില്ലയിലെ കുടുംബശ്രീ സി.ഡി.എസുകളില്‍ അതിക്രമങ്ങള്‍ക്കെതിരെ പുരുഷ പങ്കാളിത്തത്തോടെ സഹയാത്ര സംഗമം ഇന്ന് (17) നടക്കും. വിവിധ സി.ഡി.എസുകളിലായി എം.എല്‍.എമാരായ വീണാ ജോര്‍ജ്ജ്, രാജു എബ്രാഹാം, ചിറ്റയം ഗോപകുമാര്‍, അടൂര്‍ പ്രകാശ് , സംസ്ഥാന വനിത കമ്മീഷന്‍ അംഗം ഷാഹിദാ കമല്‍, കൗണ്‍സിലര്‍ ഡോ. ദയാല്‍ തുടങ്ങിയവര്‍ സംഗമം ഉദ്ഘാടനം ചെയ്യും.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളെ പ്രതിരോധിക്കുക, പ്രതികരണങ്ങള്‍ സൃഷ്ടിക്കുക, പ്രശ്നങ്ങളില്‍ ഇടപെടുക, സ്ത്രീ ശിശു സൗഹൃദ പ്രാദേ ശിക ഇടം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ അയല്‍ക്കൂട്ടങ്ങളില്‍ സംഘടിപ്പിച്ച നീതം പ്രചാരണത്തിന്‍റെ ഭാഗമായി കുടുംബശ്രീയുടേയും പഞ്ചായത്തിന്‍റേയും സംയുക്താഭിമുഖ്യ ത്തിലാണ് പരിപാടി.
വിവിധ സി.ഡി.എസുകളില്‍ സംഗമ വിളംബര റാലി, പോസ്റ്റര്‍ പ്രദര്‍ശനം സെമിനാര്‍, നീതം അയല്‍ക്കൂട്ട സംഗമ റിപ്പോര്‍ട്ട് അവതരണം, ചര്‍ച്ച, വീഡിയോ ഡോക്യുമെന്‍ററി പ്രദര്‍ശനം ,വിവിധ കലാപരിപാടികള്‍ തുടങ്ങിയവ സംഗമത്തോടനുബന്ധിച്ച് നടക്കും. (പിഎന്‍പി 389/18)
- Log in to post comments