Skip to main content

ബി.പി.എല്‍ കാര്‍ഡുടമകള്‍ക്ക് കിറ്റ് വിതരണം തുടങ്ങി   

കോവിഡ് 19  പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ബി.പി.എല്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുള്ള സൗജന്യ ഭക്ഷ്യധാന്യ കിറ്റിന്റെ അടൂര്‍ മണ്ഡലതല വിതരണോദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. പഴകുളം റേഷന്‍കടയില്‍ നടന്ന ചടങ്ങില്‍

പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മായാ ഉണ്ണികൃഷ്ണന്‍, ഷാജി, പള്ളിക്കല്‍ പഞ്ചായത്ത്

വൈസ് പ്രസിഡന്റ് എ.പി സന്തോഷ്, ജില്ലാ പഞ്ചായത്ത് അംഗം ടി.മുരുകേശ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധി എ.പി ജയന്‍, പറക്കോട് സപ്ലൈ ഓഫീസര്‍ അനില്‍ എന്നിവര്‍ സംസാരിച്ചു.

date