Skip to main content

ആധാരമെഴുത്ത് ഓഫീസുകള്‍ തുറക്കാന്‍ അനുമതി

       ആധാരമെഴുത്ത് ഓഫീസുകള്‍ കോവിഡ് 19 പ്രതിരോധ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ജില്ലാ കളക്ടര്‍ അനുമതി നല്‍കി. ഓഫീസില്‍ രണ്ട് ജീവനക്കാര്‍ മാത്രമേ ജോലിക്ക് ഹാജരാകാന്‍ പാടുളളു. കയ്യുറയും മുഖാവരണവും നിര്‍ബന്ധമായും ധരിക്കണം. രജിസ്‌ട്രേഷന്‍ ഇന്‍സ്‌പെകടര്‍ ജനറലിന്റെ സര്‍ക്കുലര്‍ പ്രകാരം ഏപ്രില്‍ 20 മുതല്‍ രജിസ്‌ട്രേഷന്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. പരമാവധി പത്ത് രജിസ്‌ട്രേഷനുകളാണ് നടത്താനാണ് അനുമതിയുളളത്. കൂടുതല്‍ ആധാരങ്ങളും തയ്യാറാക്കുന്നത് ആധാരമെഴുത്ത് ലൈസന്‍സികളായതിനാല്‍ രജിസ്‌ട്രേഷന്‍ ഓഫീസുകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി ആധാരമെഴുത്ത് ഓഫീസുകള്‍ തുറക്കാന്‍ അനുമതി നല്‍കാവുന്നതാണെന്ന് ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) ന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. പൊതുജനങ്ങള്‍ക്ക് ഓഫീസുകളില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ ശുചീകരിക്കാനുളള സൗകര്യമൊരുക്കണം. സാമൂഹിക അകലം പാലിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

date