Skip to main content

ജില്ലയില്‍ 92 പേര്‍ കൂടി നിരീക്ഷണത്തില്‍

കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 92 പേര്‍ കൂടി നിരീക്ഷണത്തിലായി. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 838 പേരാണ്. ആശുപത്രിയില്‍ 13 പേരാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ 74 പേര്‍ നിരീക്ഷണ കാലം പൂര്‍ത്തിയാക്കി.  ഇതുവരെ പരിശോധനയ്ക്ക് അയച്ച 420 സാമ്പിളുകളില്‍ 403 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 400 സാമ്പിളുകളുകളുടെ ഫലം നെഗറ്റീവാണ്. 14 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. 49 പട്ടികവര്‍ഗ്ഗക്കാരും 43 വിദേശികളും നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 8700 അതിഥി തൊഴിലാളികളാണ് ജില്ലയിലുള്ളത്. 26 സാമൂഹിക അടുക്കളകള്‍ വഴി 976 സൗജന്യ ഭക്ഷണം നല്‍കി. 968 പേര്‍ക്ക് സഹായ വിലയിലും ഭക്ഷണം നല്‍കി.  
 
 

date