Skip to main content

പിറന്നാളിന് സൈക്കിള്‍ വാങ്ങാന്‍ കരുതിയിരുന്ന തുക  ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മൂന്നു വയസുകാരി

പത്തനാപുരം പുന്നല നിഷാഹുമന്‍സില്‍ ഹന ഷെയ്ഖ എന്ന മൂന്നു വയസുകാരി തന്റെ പിറന്നാള്‍ ദിനത്തില്‍ സൈക്കിള്‍ വാങ്ങാനായി ഒരു വര്‍ഷമായി കരുതിവച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്തു. അമ്മ ഷെഫീനയ്ക്കും അമ്മാവന്‍ ഷെഫീക്കിനുമൊപ്പമെത്തി കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് 1,313 രൂപയുടെ നാണയതുട്ടുകള്‍ ഹന കൈമാറി. മേയ് മൂന്നിനാണ് ഹനയുടെ പിറന്നാള്‍. ഡ്രൈവറായ നിഷാഹുദീന്റെയും ഷെഫീനയുടെയും ഏക മകളാണ് ഹന ഷെയ്ഖ. 

 

date