Skip to main content

എലിപ്പനി, ഡെങ്കിപ്പനി നിയന്ത്രണം: രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍  ഊര്‍ജിതമാക്കണമെന്ന് ജില്ലാ കളക്ടര്‍

ജില്ലയില്‍ എലിപ്പനി, ഡെങ്കിപ്പനി എന്നിവ നിയന്ത്രിക്കുന്നതിനായി രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍ദേശിച്ചു.

ഈ വര്‍ഷം ഇതുവരെ 90 പേരില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 29 പേര്‍ക്ക് മാത്രമാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. വെച്ചൂച്ചിറ, നാറാണംമൂഴി, കുറ്റൂര്‍ എന്നീ പഞ്ചായത്തുകളിലാണ് കൂടുതല്‍ രോഗബാധിതരുളളത്. എല്ലാ സ്ഥലങ്ങളിലും ഈഡിസ് കൊതുകിന്റെ സാന്ദ്രത കൂടിയതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതിനാല്‍ ജില്ലയില്‍ എവിടെയും രോഗം റിപ്പോര്‍ട്ട് ചെയ്യുന്നതിനുളള സാധ്യത നിലനില്‍ക്കുന്നു.

ഈ വര്‍ഷം എലിപ്പനി സ്ഥിരീകരിച്ച 49 പേരാണ് ജില്ലയില്‍ ഉളളത്. കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് 34 എലിപ്പനി രോഗികളാണ് ജില്ലയില്‍ ഉണ്ടായിരുന്നത്. റാന്നി, ആറന്മുള പഞ്ചായത്തുകളിലാണു കൂടുതല്‍ രോഗബാധിതര്‍ ഉളളത്. ജില്ലയിലെ ബഹുഭൂരിപക്ഷം പഞ്ചായത്തുകളില്‍ നിന്നും ഒറ്റപ്പെട്ട രോഗബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 

date