Skip to main content

മഴക്കുഴി നിര്‍മാണം

 കടുത്ത വേനല്‍ നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മാതാപിതാക്കളുടെ സഹായത്തോടെ കുട്ടികളെ കൊണ്ട്  ചെറിയ രീതിയില്‍ മഴക്കുഴികള്‍ നിര്‍മിച്ചു കൊണ്ട് മറ്റുള്ളവര്‍ക്ക് മാതൃകയാകാം. മഴവെള്ളം ഭൂമിയില്‍ ആഴ്ത്താന്‍ ഏറ്റവും ചെലവു കുറഞ്ഞ മാര്‍ഗമാണ് മഴക്കുഴികള്‍. സ്ഥലസൗകര്യത്തിനും മണ്ണിന്റെ ഘടനയ്ക്കും അനുസരിച്ച് പുരയിടങ്ങളിലും കൃഷിസ്ഥലങ്ങളിലും കുഴികള്‍ ഉണ്ടാക്കാം. മഴക്കാലത്ത് എപ്പോഴും വെള്ളം കുഴികളില്‍ നിറഞ്ഞിരിക്കും. ഇത് ക്രമേണ ഭൂമിയിലേക്ക് ഊര്‍ന്നിറങ്ങും. ഇത് കൂടാതെ തെങ്ങുള്‍പ്പെടെയുള്ള വൃക്ഷങ്ങള്‍ക്ക് തടം ഒരുക്കുന്ന ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുത്താം. നാളത്തേക്ക് ഒരു കരുതലിനായി കുട്ടികളെ തന്നെ മാതൃകയാക്കേണ്ടതുണ്ട്. ഫലവൃക്ഷത്തൈകളുടെ ചിത്രങ്ങളും മഴക്കുഴിയുടെ ചിത്രങ്ങളും തടം ഒരുക്കുന്ന ചിത്രങ്ങളും  മനോഹരിതം എന്ന ഹാഷ് ടാഗില്‍ പോസ്റ്റ് ചെയ്യാം. മഴക്കുഴി നിര്‍മാണത്തിന്റെ വിശദവിവരങ്ങളും ഹരിതകേരളം മിഷന്‍ ഫെയ്‌സ് ബുക്ക് പേജില്‍ ലഭ്യമാണ്.
 

date