Skip to main content

ശൗര്യചക്ര ജെ.രമേശ് വാര്യത്തിന്റെ അമ്മ  ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി

 

2003 ജൂലൈ 13ന് ജമ്മു കാശ്മീരിലെ ഡോഡ ജില്ലയിൽ ഭീകരവാദികളുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മരിച്ച  ജെ .രമേശിൻറെ അമ്മ കുടുംബ പെൻഷൻ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കായംകുളം കണ്ണമ്പള്ളി ഭാഗം വാര്യത്ത് വീട്ടിൽ ജനാർദ്ദനന്റെയും ശാരദയുടെയും മകനായ രമേശിന് രാഷ്ട്രം   ശൗര്യ ചക്ര നൽകി ആദരിച്ചിരുന്നു. 
ശാരദയുടെ കുടുബപെൻഷൻ തുക  ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി  പി തിലോത്തമൻ ഏറ്റുവാങ്ങി.

date