തൊഴിലാളികള്‍ക്ക് ഒറ്റത്തവണ ധനസഹായം
അസംഘടിത മേഖലയിലെ ദിവസ വേതനക്കാരായ തൊഴിലാളികള്‍ക്ക് ജോലിക്കിടയില്‍ ഉണ്ടാകുന്ന സ്ഥിരവും പൂര്‍ണവുമായ അംഗവൈകല്യം, പക്ഷാഘാതം, കാന്‍സര്‍, ട്യൂമര്‍, ക്ഷയം, വൃക്ക സംബന്ധമായ രോഗങ്ങള്‍, ഹൃദയ സംബന്ധമായ രോഗങ്ങള്‍ എന്നിവയാല്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഒറ്റത്തവണ ധനസഹായം അനുവദിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവായി. ഈ ധനസഹായത്തിന് അര്‍ഹരായിട്ടുള്ളവര്‍ ഫാറം-1 അപേക്ഷയോടൊപ്പം മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, പഞ്ചായത്ത് മെമ്പര്‍/കൗണ്‍സിലറുടെ കത്ത്, ആധാറിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് ഉള്‍പ്പെടെ മേയ് 18 ന് മുമ്പായി അടുത്തുള്ള അസിസ്റ്റന്റ് ലേബര്‍ ഓഫീസുകളില്‍ നേരിട്ടോ, ഇ-മെയില്‍ വിലാസത്തിലോ അപ്ലോഡ് ചെയ്യുകയോ ചെയ്യണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അടൂര്‍: aloadoor@gmail.com, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ തിരുവല്ല: alothiruvalla@gmail.com, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ പത്തനംതിട്ട: alopathanamthitta@gmail.com,
അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ മല്ലപ്പള്ളി: alomallappally@gmail.com, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ റാന്നി: aloranni@gmail.com.
- Log in to post comments