Post Category
വിദേശത്ത് നിന്ന്ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ 14 ആലപ്പുഴക്കാർ ചേർത്തലയിൽ ക്വാറന്റൈനിൽ
ആലപ്പുഴ :മസ്കറ്റ്, കുവൈത്ത് എന്നിവിടങ്ങളിൽ നിന്ന് ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ ആലപ്പുഴ ജില്ലക്കാരായ 14 പേരെ ചേർത്തല ശ്രീ ബാലാജിയിൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. പത്ത് പുരുഷന്മാരും നാലു സ്ത്രീകളും ഇതിലുൾപ്പെടുന്നു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ഇവരെ കെ.എസ്.ആർ.ടി.സി ബസിൽ ചേർത്തല എത്തിച്ചത്.പ്രവാസികളിൽ, സർക്കാർ ഹോം ക്വാറന്റൈൻ അനുവദിച്ച വിഭാഗത്തിൽ പെട്ടവരെ വീടുകളിൽ നിരീക്ഷണത്തിനായി പോകാൻ അനുവദിച്ചു. മറ്റുള്ളവരെയാണ് കോവി ഡ് കെയർ സെന്ററായ ശ്രീ ബാലാജിയിൽ പ്രവേശിപ്പിച്ചത്.
date
- Log in to post comments