Skip to main content

ദുരിതാശ്വാസനിധിയിലേക്ക് പി.സി.കെ ചാരിറ്റബിള്‍ ട്രസ്റ്റ്  ഒരു ലക്ഷം രൂപ  നല്‍കി

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ത്യന്‍ പെന്തക്കോസ്ത് ചര്‍ച്ച് പി.സി.കെ ചാരിറ്റബിള്‍ ട്രസ്റ്റ് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു. കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹിന് ഇന്ത്യന്‍ പെന്തക്കോസ്ത് ചര്‍ച്ചിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പെന്തക്കോസ്ത് ചര്‍ച്ച് കുവൈറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് സെക്രട്ടറി ജോജി കെ വര്‍ഗീസ് തുക അടങ്ങുന്ന ചെക്ക് കൈമാറി. സി.എ സണ്ണി, ജോബിന്‍ മാത്യു എന്നിവര്‍ പങ്കെടുത്തു.കൊറോണയുടെ പശ്ചാത്തലത്തില്‍ സംഘടന നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തുടനീളം നടത്തിവരുന്നതായി ഭാരവാഹികള്‍ പറഞ്ഞു.

 

date