Skip to main content

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ എഴുതുന്ന  വിദ്യാര്‍ഥികള്‍ക്ക് മാസ്‌ക്കുകള്‍ വീടുകളില്‍ എത്തിക്കും 

കോവിഡ് 19 ന്റെ സാഹചര്യത്തില്‍ നിര്‍ത്തിവച്ച എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ മേയ് 26 മുതല്‍ 30 വരെ നടത്താന്‍ തീരുമാനിച്ച സാഹചര്യത്തില്‍ പരീക്ഷ എഴുതുന്ന നാല്‍പതിനായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് മാസ്‌ക്കുകള്‍ അവരുടെ വീടുകളില്‍ സമഗ്ര ശിക്ഷാകേരളയുടെ നേതൃത്വത്തില്‍ ്എത്തിച്ചുനല്‍കും.

കുട്ടികളുടെ വീടുകളില്‍ മാസ്‌ക്ക് എത്തിക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ വാര്‍ഡ് മെമ്പര്‍, ആശവര്‍ക്കര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, അങ്കണവാടി അധ്യാപകര്‍, എസ്.ടി പ്രമോട്ടര്‍മാര്‍, വാര്‍ഡ്തല കര്‍മ്മസമിതി അംഗങ്ങള്‍, സ്‌കൂള്‍ പി.ടി.എ, മാതൃസമിതി, എസ്.എസ്.കെ.സി.ആര്‍.സി കോ-ഓര്‍ഡിനേറ്റര്‍, ട്രെയിനര്‍, റിസോഴ്‌സ് ടീച്ചേഴ്‌സ് എന്നിവരുടെ സേവനം നേടാന്‍ തീരുമാനിച്ചു.

 

date