Skip to main content

വിവരങ്ങള്‍ നല്‍കാന്‍ കഴിയാത്ത മുതിര്‍ന്ന പൗരന്‍മാര്‍   9446374328, 9747846471 വിളിക്കുക 

  കോവിഡ്-19  പശ്ചാത്തലത്തില്‍ സുരക്ഷയുടെ ഭാഗമായി  പത്തനംതിട്ട ജില്ലയിലെ മുതിര്‍ന്ന പൗരന്‍മാര്‍ വീടിനുള്ളില്‍ത്തന്നെ കഴിയേണ്ടതുണ്ട്.  ഈ സമയത്ത് അവര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കുന്നതിനും സേവനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്നതിനായി  ജില്ലാഭരണകൂടം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 

അതിനായി വനിതാ ശിശുവികസന വകുപ്പിലെ അങ്കണവാടി പ്രവര്‍ത്തകരുടെ സഹായത്തോടെ മുതിര്‍ന്ന പൗരന്മാരുടെ വിവരശേഖരണം നടത്തിയിട്ടുണ്ട്. എന്നാല്‍ ബന്ധപ്പെട്ട അങ്കണവാടി പ്രവര്‍ത്തകര്‍ക്ക്  ഇനിയും വിവരങ്ങള്‍ നല്‍കാന്‍ കഴിയാതെ പോയിട്ടുള്ള ഏതെങ്കിലും മുതിര്‍ന്ന പൗരന്‍മാര്‍ ഉണ്ടെങ്കില്‍ താഴെ പറയുന്ന ഫോണ്‍ നമ്പറില്‍ അടിയന്തരമായി ബന്ധപ്പെടണമെന്ന്  ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍:- 9446374328,  9747846471.

                               

date