ജില്ലയില്‍ കമ്മ്യൂണിറ്റി കിച്ചണുകളില്‍ ഇന്ന് ഭക്ഷണം നല്‍കിയത് 2209 പേര്‍ക്ക്
ആലപ്പുഴ: കോവിഡ് 19ന്റെ പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനമാരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ജില്ലയിലെ പഞ്ചായത്തുകളില്‍ ചൊവ്വാഴ്ച 1090 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കിയെന്ന് പഞ്ചായത്ത് ഉപഡയറക്ടര്‍ എസ്. ശ്രീകുമാര്‍ അറിയിച്ചു. ഇതില്‍ 27 അതിഥി തൊഴിലാളികളും ഉള്‍പ്പെടും. 795 പേര്‍ക്ക് സൗജന്യമായാണ് ഭക്ഷണം നല്‍കിയത്. കോവിഡ് കെയര്‍ സെന്ററുകളില്‍ താമസിക്കുന്ന 210 പേര്‍ക്കും കമ്മ്യൂണിറ്റി കിച്ചണില്‍ നിന്ന് ഭക്ഷണം നല്‍കി.
നഗരസഭകളുടെ കീഴില്‍ ജില്ലയില്‍ 1119 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കിയതായി നഗരസഭകളിലെ കമ്മ്യൂണിറ്റി കിച്ചണുകളുടെ ചുമതലയുള്ള സി. പ്രേംജി അറിയിച്ചു. 710 പേര്‍ക്ക് സൗജന്യമായാണ് ഭക്ഷണം നല്‍കിയത്. ഇതില്‍ 41 അതിഥി തൊഴിലാളികളും ക്വാറന്റൈനില്‍ കഴിയുന്ന 601 പേരും ഉള്‍പ്പെടും.
- Log in to post comments