Skip to main content

കോവിഡ് അപ്ഡേറ്റ് ആലപ്പുഴ

ജില്ലയിൽ ഇന്ന് മൂന്നു പേർക്ക് കോവി ഡ് സ്ഥിരീകരിച്ചു.
ആലപ്പുഴ: ജില്ലയിൽ ഇന്ന് മൂന്നുപേർ കോവി ഡ് സ്ഥിരീകരിച്ചു.  ഇതിൽ ഒരാൾ അബുദാബിയിൽ നിന്നും മറ്റു രണ്ടു പേർ മുംബൈയിൽ നിന്നും എത്തിയവരാണ്.
മെയ് 17ന് അബുദാബി - തിരുവനന്തപുരം വിമാനത്തിൽ എത്തിയ മാവേലിക്കര താലൂക്ക് സ്വദേശിയായ യുവാവാണ് കോവിഡ് സ്ഥിരീകരിച്ച ഒരാൾ.  ഇദ്ദേഹം ആലപ്പുഴ ജില്ലയിൽ കോവിഡ് കെയർ സെൻററിലായിരുന്നു.

മെയ് 22ന് മുംബൈയിൽ നിന്നും എറണാകുളത്ത് ട്രെയിനിൽ എത്തിയവരാണ് കോവി ഡ്  സ്ഥിരീകരിച്ച മറ്റു രണ്ടു പേർ.
  ഇതിൽ മാവേലിക്കര താലൂക്ക് സ്വദേശിയായ യുവാവും ഉൾപ്പെടുന്നു. ഇദ്ദേഹം ജില്ലയിൽ എത്തിയശേഷം  കോവി ഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു.
  
മെയ് 24 - ന് കോവി ഡ് സ്ഥിരീകരിച്ച തകഴിയിലെ കുടുംബത്തിലെ അംഗമാണ്  ജില്ലയിൽ ഇന്ന് കോവി ഡ് സ്ഥിരീകരിച്ച മൂന്നാമത്തെ ആൾ. മുംബൈയിൽ നിന്നും എത്തിയ ശേഷം  ഹോം ക്വാറന്റെനിലായിരുന്നു .

date