Post Category
ലാബ് ടെക്‌നീഷ്യൻ കരാർ നിയമനം
.
ആലപ്പുഴ: ഗവ.റ്റി.ഡി മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്ന റീജിയണൽ പ്രിവൻഷൻ ഓഫ് എപ്പിഡെമിക് ആൻഡ് ഇൻഫക്ഷ്യസ് ഡിസീസ് സെല്ലിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയനം നടത്തുന്നു. യോഗ്യത: പ്ലസ് ടു, ഡി.എം.എൽ.റ്റി. ആറു മാസത്തേക്കാണ് നിയമനം. ജോലി നിർവ്വഹണാടിസ്ഥാനത്തിൽ കരാർ പുതുക്കി നൽകും. താൽപര്യമുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസം, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ നാലിനകം രാവിലെ 10.30ന് ഗവ.റ്റി.ഡി മെഡിക്കൽ കോളജ്, വണ്ടാനം, മൈക്രോബയോളജി വിഭാഗം മേധാവി മുമ്പാകെ ഹാജരാകണം. മെഡിക്കൽ കോളജിന് 10 കിലോ മീറ്റർ പരിധിയിലുള്ളവർ മുൻഗണന.
date
- Log in to post comments