ജില്ലാ പഞ്ചായത്തിന്‍റെ ധനസഹായത്തോടെ ഭാരതീയ ചികിത്സാ വകുപ്പിന്‍റെ പ്രതിരോധ മരുന്ന് വിതരണം തുടങ്ങി
ആലപ്പുഴ: ജില്ലാ പഞ്ചായത്ത് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഭാരതീയ ചികിത്സ വകുപ്പിന് 15 ലക്ഷം രൂപയും ജില്ല ആയുർവേദ ആശുപത്രി ക്ക് 10 ലക്ഷം രൂപയും അനുവദിച്ചു. ഈ തുക ഉപയോഗിച്ച് ജനങ്ങളില്‍ സ്വാഭാവിക പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനുള്ള ഔഷധങ്ങളുടെ വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ ടി മാത്യു, ഭാരതീയ ചികിത്സ വകുപ്പ് ജില്ലാമെഡിക്കൽ ഓഫീസർ ഡോ. ഷീബ എസ്, ജില്ലാ ആയുർവേദ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റാണി പി എസ്, ഭാരതീയ ചികിത്സ വകുപ്പ് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ജില്ലാനോഡൽ ഓഫീസർ ഡോ. രശ്മി എസ് രാജ്, ജില്ലാടാസ്‌ക്‌ഫോഴ്‌സ് ജോയിൻ കൺവീനർമാരായ ഡോ.മനോജ് എ എം, ഡോ. ജീവൻ കുമാർ, ആയുർ രക്ഷ ടാസ്‌ക്‌ഫോഴ്‌സ് അംഗങ്ങളായ ഡോ. കെ ജി ഷാജിവ്, ഷൗക്കത് എന്നിവർ പങ്കെടുത്തു.
- Log in to post comments