Skip to main content

അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ പത്ത് സ്ഥലങ്ങളിൽ കല്ലിടാനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി

 

ആലപ്പുഴ: കടൽക്ഷോഭം ശക്തമായതിനെ തുടർന്ന് അമ്പലപ്പുഴ നിയോജകമണ്ഡലത്തിൽ അടിയന്തിരമായി കല്ലിടേണ്ട പത്ത് സ്ഥലങ്ങളിലെ എസ്റ്റിമേറ്റ് തയ്യാറാക്കി നൽകിയതായി മന്ത്രി ജി. സുധാകരൻ അറിയിച്ചു. ഇതിനായി 295.82 ലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് ഇറിഗേഷൻ ചീഫ് എഞ്ചിനിയർക്ക് സമർപ്പിച്ചത്. വിയാനിപ്പള്ളി (നാലെണ്ണം), നീർക്കുന്നം (നാലെണ്ണം), വളഞ്ഞവഴി (ഫിഷിംഗ് ഹാർബർ) (രണ്ടെണ്ണം) എന്നീ സ്ഥലങ്ങളിലേക്കാണ് എസ്റ്റിമേറ്റെടുത്ത് ഭരണാനുമതിയ്ക്കായി നൽകിയതെന്നും മന്ത്രി സുധാകരൻ അറിയിച്ചു.

date