Post Category
അതിഥി തൊഴിലാളികൾക്ക് ബിഹാറിലേക്ക് ട്രെയിനുകൾ
ആലപ്പുഴ: അതിഥി തൊഴിലാളികൾക്കായി ബിഹാറിലേക്ക് ശനി,ഞായർ ദിവസങ്ങളിൽ ട്രെയിനുകളുണ്ടാകും. (30.05.2020) ശനി രാത്രി 10നു ബിഹാറിലേക്ക് പുറപ്പെടുന്ന ട്രെയിനിൽ ആലപ്പുഴ സ്റ്റേഷനിൽ നിന്ന് ജില്ലക്കാരായ 929പേരും പത്തനംതിട്ട ജില്ലയിൽ നിന്നുള്ള 250 പേരും യാത്രയാകും.
ജില്ലയിൽ നിന്ന് യാത്രയാകുന്ന 929 അതിഥി തൊഴിലാളികളിൽ 373 പേർ അമ്പലപ്പുഴ താലൂക്കിൽ നിന്നുള്ളവരാണ്. 85 പേർ ചേർത്തല താലൂക്കിൽ നിന്നും 86 പേർ കാർത്തികപ്പള്ളി താലൂക്കിൽ നിന്നും, 176 പേർ കുട്ടനാട്, 102 മാവേലിക്കര, 107 പേർ ചെങ്ങന്നൂർ താലൂക്ക് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.
തിരുവനന്തപുരത്തുനിന്ന് ബിഹാറിലേക്കുള്ള ട്രെയിൻ 31നു പുലർച്ചെ ഒന്നരയ്ക്ക് ആലപ്പുഴ സ്റ്റേഷനിലെത്തും. ഇതിൽ പത്തനംതിട്ട ജില്ലക്കാരായ 925 പേർ യാത്ര തിരിക്കും.
date
- Log in to post comments