Skip to main content

വിദേശത്തു നിന്നെത്തിയ 51 പേർ നിരീക്ഷണകേന്ദ്രങ്ങളിൽ

 

ആലപ്പുഴ: ഇന്നലെ (29.5.2020) വൈകിട്ട് മുതൽ വിവിധ രാജ്യങ്ങളിൽ നിന്ന് വിമാനമാർഗമെത്തിയ  51പേരെ  . ജില്ലയിലെ വിവിധ താലൂക്കുകളിൽ നിരീക്ഷണ കേന്ദ്രങ്ങളിൽ പ്രവേശിപ്പിച്ചു. 

ദുബൈ, അർമേനിയ, മസ്ക്കറ്റ് എന്നിവിടങ്ങളിൽ നിന്നു കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ ജില്ലക്കാരായ 23 പേരെയും ദുബൈ, അബുദബി എന്നിവടങ്ങളിൽ നിന്നു തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ 27 പേരെയും  ദുബൈയിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ പുരുഷനെയുമാണ്  നിരീക്ഷണ കേന്ദ്രങ്ങളിലാക്കിയത്.

date