Skip to main content

ഇന്ന് വീടും പരിസരങ്ങളും വൃത്തിയാക്കാം, തദ്ദേശ സ്ഥാപനങ്ങള്‍   പ്രചാരണം നല്‍കണം

 

ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തം കൂടി ഉറപ്പാക്കി ആരോഗ്യ ജാഗ്രതാ പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ 'ആരോഗ്യ രക്ഷയ്ക്ക് മാലിന്യ മുക്ത പരിസരം' എന്ന പേരില്‍ കാംപെയിന്‍ നടപ്പിലാക്കുന്നു. മഴക്കാലത്തോടനുബന്ധിച്ച് കൊതുക് ജന്യ പകര്‍ച്ച വ്യാധികള്‍  തടയുന്നതിന്‍റെ ഭാഗമായി മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് (മെയ് 31), അടുത്ത ഞായറാഴ്ച ( ജൂണ്‍ 7) തിയതികളില്‍ എല്ലാവരും അവരവരുടെ വീടും പരിസരവും വൃത്തിയാക്കുന്നതിനും കൊതുകുകളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കണമെന്ന് തദ്ദേശ ഭരണ വകുപ്പ് സെക്രട്ടറി ഇറക്കിയ ഉത്തരവില്‍ പറയുന്നു. പൊതുജനങ്ങളെ ഇക്കാര്യത്തില്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വേണ്ട ബോധവത്കരണം നടത്തണമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശിച്ചു.  ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനത്തിലും കുടുംബങ്ങള്‍ ഞായറാഴ്ച പരിസര ശുചീകരണത്തിന് വിനിയോഗിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.

date