ജില്ലയിൽ രണ്ട്പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ആലപ്പുഴ :ജില്ലയിൽ രണ്ട്പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കരൾ രോഗബാധയെ തുടർന്ന് ചികിത്സയിലായിരുന്ന, ഇന്നലെ (29)അന്തരിച്ച വ്യക്തിയും ഇതിലുൾപ്പെടുന്നു.
1) മെയ് 27 - ന് അബുദാബി - കോഴിക്കോട് വിമാനത്തിലെത്തി ആലപ്പുഴ ജില്ലയിൽ കോവി ഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന ചെങ്ങന്നൂർ പാണ്ടനാട് തെക്കേ പ്ലാശ്ശേരിൽ ജോസ് ജോയ് (38 വയസ്സ്) അന്തരിച്ചു. നാട്ടിലെത്തിയ ശേഷം കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലിരിക്കെ,
രക്തം ഛർദിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും കരൾ രോഗത്തിന് ചികിത്സയിലിരിക്കെ മരണമടയുകയും തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. മൃതദേഹം ചാത്തനാട് ഗ്യാസ് ക്രിമറ്റോറിയത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഉടൻ നടത്തും.
2) മെയ് 22 - ന് റോമിൽ നിന്ന് കൊച്ചിയിലെത്തിയ ചേർത്തല താലൂക്ക് സ്വദേശിയായ യുവാവിനാണ് ഇന്ന് കോവി ഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്നു. രോഗിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
- Log in to post comments