Skip to main content

ഉപതെരഞ്ഞെടുപ്പ് ഫലം

ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ്  നടന്ന വടശേരിക്കര പഞ്ചായത്തിലെ മണ്ണീറ വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി റ്റിജോ തോമസ് 45 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു ആകെ പോള്‍ ചെയ്ത 848 വോട്ടില്‍ 404 വോട്ടാണ് റ്റിജോയ്ക്ക് ലഭിച്ചത്. യു.ഡി.എഫിലെ രശ്മി സജീവിന് 359 വോട്ടും ബി.ജെ.പി സ്ഥാനാര്‍ത്ഥി സുലേഖ സേമരാജന് 85 വോട്ടും ലഭിച്ചു.
ചെറുകോല്‍ പഞ്ചായത്തിലെ മഞ്ഞപ്രമല വാര്‍ഡില്‍ യു.ഡി.എഫിലെ  ആനി 16 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.ആകെ പോള്‍ ചെയ്ത 525 വോട്ടില്‍ ആനിക്ക് 190 വോട്ടും എല്‍.ഡി.എഫിലെ ഷീന തോമസിന് 174 വോട്ടും സ്വതന്ത്ര സ്ഥാനാര്‍ത്ഥി ബീന തോമസിന് 120 വോട്ടും  ബി.ജെ.പി സ്ഥാനാര്‍ത്ഥി ബിന്ദു ബി നായര്‍ക്ക് 41 വോട്ടും ലഭിച്ചു.രണ്ടു വാര്‍ഡുകളും നേരത്തെ യു.ഡി.എഫിന്‍റെ കൈവശമായിരുന്നു.
 

date