കോവിഡ് 19: നിയന്ത്രണ ലംഘനങ്ങള്‍ക്കെതിരെ നടപടി കടുപ്പിച്ച് പോലീസ്
സാമൂഹ്യ അകലം പാലിക്കാതിരിക്കല്‍, മാസ്ക് ധരിക്കാതിരിക്കല്‍, ക്വാറന്റൈന് അനുസരിക്കാതിരിക്കല്‍ തുടങ്ങിയ ലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നതായി ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ അറിയിച്ചു. ക്വാറന്റൈന് ലംഘിച്ച് പുറത്തിറങ്ങിയതിന് അടൂര്‍ മണക്കാല സ്വദേശിക്കെതിരെയും, തിരുവല്ല തിരുമൂലപുരം മാക്ഫാസ്റ്റില്‍ ക്വാറന്റീനിലായിരുന്ന കടമ്മനിട്ട സ്വദേശിക്കെതിരെയും കേസെടുത്തതായി ജില്ലാപോലീസ് മേധാവി അറിയിച്ചു. മാസ്ക് വയ്ക്കാതെ പുറത്തിറങ്ങിയതിന് 73 പേര്‍ക്ക് നോട്ടീസ് നല്കി. ലംഘനങ്ങള്‍ ജനമൈത്രി പോലീസ് സംവിധാനത്തിലൂടെയും മറ്റും നിരീക്ഷിച്ച് നടപടികള്‍ എടുത്തു വരുന്നു.
സാമൂഹ്യഅകലം പാലിച്ചും, സുരക്ഷാ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിച്ചും രോഗത്തെ പ്രതിരോധിക്കാനുള്ള ആരോഗ്യപ്രവര്‍ത്തകരുടെയും പോലീസിന്റെയും നടപടികളോട് എല്ലാവരും സഹകരിക്കണമെന്നും ജില്ലാപോലീസ് മേധാവി അറിയിച്ചു.
ലോക്ക്ഡൗണ്‍ ലംഘനങ്ങള്‍ക്ക് ഇന്നലെ 24 കേസുകളിലായി 20 പേരെ അറസ്റ്റ് ചെയ്യുകയും ആറു വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.
- Log in to post comments