Post Category
പനി, ചുമ, തൊണ്ടവേദന... ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
ആലപ്പുുഴ: പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ നേരിട്ട് ആശുപത്രിയിലേക്ക് പോകേണ്ടതില്ല. ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ഫോണിലൂടെ ലഭിക്കുന്നതാണ്. ആരോഗ്യവകുപ്പിന്റെ ടെലി മെഡിസിന് പദ്ധതി ഇ-സഞ്ജീവനി പ്രയോജനപ്പെടുത്തുക(https://esanjeevaniopd.in/kerala). ഒ.പി.എല്ലാ ദിവസവും രാവിലെ 8 മുതല്‍ 8 വരെ.
പരമാവധി ആശുപത്രി സന്ദര്‍ശനങ്ങള്‍ ഒഴിവാക്കുക. ആദ്യം തങ്ങളുടെ സ്ഥലത്തെ ആരോഗ്യ പ്രവര്‍ത്തകരെ ബന്ധപ്പെടുക. തക്കതായ രോഗലക്ഷണങ്ങള്‍ ഇല്ലാതെ ആശുപത്രിയില്‍ പോകേണ്ടതില്ല. വീടിന്റെ സുരക്ഷിതത്വം പൊതുഇടങ്ങളിലില്ല. സ്വയം ചികിത്സ അപകടം ക്ഷണിച്ചുവരുത്തുമെന്നും ഡി.എം.ഓ അറിയിച്ചു.
date
- Log in to post comments