Post Category
സഞ്ചരിക്കുന്ന രണ്ട് സപ്ലൈകോ സ്‌റ്റോറുകള്‍ കൂടി എത്തും*
കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ ജില്ലയിലെ ലോക് ഡൗണ്‍ മേഖലകളിലും കണ്ടെയ്ന്‍മെന്റ് സോണുകളിലും ആവശ്യവസ്തുക്കള്‍ വിതരണം ചെയ്യാന്‍ കൂടുതല്‍ സഞ്ചരിക്കുന്ന സപ്ലൈകോ സ്‌റ്റോറികള്‍ ജില്ലയ്ക്ക് അനുവദിക്കുമെന്ന് ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. രണ്ട് വാഹനങ്ങള്‍ അടുത്ത ദിവസം തന്നെ ജില്ലയിലെത്തും. നിലിവല്‍ ഒരു വാഹനമാണ് ജില്ലയിലുള്ളത്. ഒരോ നിയോജക മണ്ഡലത്തിലും ഇത്തരം രണ്ട് വീതം വാഹനങ്ങള്‍ എത്തിക്കുന്നതിനുളള നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
date
- Log in to post comments